അനന്താവൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു. പരിശീലന മുറി, സ്കൗട്ട്സ് ലൈബ്രറി, പട്രോൾ കോർണർ, പ്രാഥമിക ചികിത്സ സംവിധാനം, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചരിത്ര പ്രദർശനം എന്നിവ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ
ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ,
പ്രിൻസിപ്പൽ ടി നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി , ഉപജില്ലാ ഭാരവാഹികളായ വി.സ്മിത , യൂനുസ് മയ്യേരി , സ്ക്കൂൾ ഉണർവ്വ് ക്ലബ്ബ് കോർഡിനേറ്റർമാരായ എം. സിറാജുൽ ഹഖ്, ഇ.സക്കീർ ഹുസൈൻ, സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് അധ്യാപകരായ പി.വി. സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, വി. ആരിഫ ഹസ് നത്ത്, സി.കെ.ഫാത്തിമ ഷംനത്ത്, ട്രൂപ്പ് ലീഡർ മാരായ സി.കെ.ഷഹൽ, ഇ.പി.
ഷംലാൽ ,പി. ഷഹ്‌മ , കെ .ഫാത്തിമ റ ന എന്നിവർ സംസാരിച്ചു
Leave a Reply