തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്)
തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ
സംഘടിപ്പിക്കുന്ന
തിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3 ന് വേണ്ടിയുള്ള
കളിക്കാരുടെ സംഗമം
സംഘടിപ്പിച്ചു.
തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച്
നടന്ന ചടങ്ങിൽ
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുത്തു.
അഞ്ചു ടീമുകളിലെക്കുള്ള
സെലക്ഷനാണ്
ഇന്ന് നടന്നത്.
കളിക്കാരുടെ
സൗഹൃദ സംഗമം തിരൂർ ഡിവൈഎസ്പി
ഇ ‘ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചു.,
പി അബ്ദുസ്സമദ് ‘
ഇ ഫൈസൽ ബാബു
മുജീബ് താനാളൂർ
സിറാജ് തെയ്യംമ്പാട്ടിൽ
അലി പറമ്പിൽ
കുഞ്ഞലവി
എന്നിവർ സംസാരിച്ചു.
Leave a Reply