രവിമേലൂർ

അങ്കമാലി: ഭൂമിശാസ്ത്രപരമായും വോട്ടർമാരുടെ എണ്ണത്തിലും തികച്ചും അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ വ്യാപക ആക്ഷേപങ്ങൾ. 30 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ അത് 31 ആകും. ഒരോ വാർഡിലും 400 വീട് എന്ന തോതിലാണ് വാർഡ് വിഭജനം. 40 വീടുകൾ കൂടുകയോ കുറയുകയോ ആവാം. ഒരോ വീടിനും 2.69 ജനസംഖ്യ എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ കണക്ക്. എന്നാൽ, ചില വാർഡുകളിൽ കെട്ടിടത്തിൻ്റെ എണ്ണത്തിനനുസരിച്ച് വോട്ടർമാരില്ല എന്നതാണ് സ്ഥിതി.

നായത്തോട് എയർപോർട്ട് 15-ാം വാർഡിൽ (വിഭജന ശേഷം വാർഡ് 17 )നിലവിൽ 734 വോട്ടർമാരാണുള്ളത്. വർഷങ്ങളായി അടച്ച് പൂട്ടിയിട്ടിരിക്കുന്ന ഭവനസമുച്ചയവും ഈ ഗണത്തിൽ ഉൾപ്പെടുത്തിയതിനാൽ 50 ഓളം വീടുകൾ ഒഴിവാക്കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിൽ 1519 വോട്ടർമാരാണുള്ളത്. ഈ വാർഡിലെ വോട്ടർമാർ 650 ആയി ചുരുങ്ങാനാണ് സാധ്യത. യഥാർഥത്തിൽ ഉൾപ്പെട്ട ഫ്ലാറ്റിൽ ഒരു വോട്ടർ പോലും ഇല്ല എന്നതാണ് വസ്തുത.

അതുപോലെ, ഭൂമി ശാസ്ത്രപരമായി നോക്കിയാൽ നിശ്ചയിച്ചിരിക്കുന്ന അതിരുകൾ പല വാർഡുകളിലും തീർത്തും അശാസ്ത്രീയമാണ് .സാമൂഹിക ചുറ്റുപാടിൽ രണ്ട് തട്ടിൽ കിടക്കുന്ന പ്രദേശത്തെ ഒറ്റ വാർഡായി തിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക അസൗകര്യം വാർഡിൻ്റെ വികസനത്തെ സാരമായി ബാധിക്കും. എന്ത് ഉദ്ദേശ്യത്തിലാണോ വിഭജനം നടപ്പിലാക്കുന്നത് അത് ഹനിക്കപ്പെടും.
വനിതാ സംവരണ വാർഡുകൾ 16, പട്ടികജാതി സംവരണം 1, ജനറൽ വിഭാഗം 14 എന്ന ക്രമത്തിലാണ്.

വാർഡ് വിഭജനത്തിൻ്റെ കരട് ചുവടെ

വാർഡ് നമ്പർ, പേര് ,വോട്ടർമാരുടെ എണ്ണം എന്നിവ ക്രമത്തിൽ

1- ചാക്കരപ്പറമ്പ് 1160
2- മങ്ങാട്ടുകര 1139.
3- കോതകുളങ്ങര വെസ്റ്റ് 1031 4-ഹെഡ് കോട്ടേഴ്സ് 1114
5- കല്ലുപാലം 1139
6-കോതകുളങ്ങര 1023.
7-മുല്ലശ്ശേരി 1090
8-ഐഐപി 1028
9-വളവഴി 1077
10-വേങ്ങൂർ നോർത്ത് 1074. 11-വേങ്ങൂർ സൗത്ത് 1090.
12-കവരപ്പറമ്പ് 1009
13-കവരപ്പറമ്പ്- നായത്തോട് 1041 14-തിരുനായത്തോട് 1023.
15-സമാജം 1306
16-ചെത്തിക്കോട് 985
17-എയർപോർട്ട് 1519.
18-ജി. വാർഡ് 1020
19-ഈ കോളനി 1090
20-ജെ ബി എസ് 1128
21-ജോസ് പുരം 1001
22-പാലിയേക്കര 1033.
23-നസ്രത്ത് 974
24-മൈത്രി വാർഡ് 1047.
25-കിഴക്കേ അങ്ങാടി 1025. 26-ടൗൺ 974
27-മണിയൻകുളം 979.
28-റെയിൽവേ സ്റ്റേഷൻ1044.
29- ചമ്പന്നൂർ സൗത്ത് 1065 30-ചമ്പന്നൂർ നോർത്ത് 1050. 31-പീച്ചാനിക്കാട് 1168

2, 3,5, 6, 7, 8, 13 , 14 , 17 എന്നീ വാർഡുകളിൽ നിലവിൽ മാറ്റങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published.