രവിമേലൂർ

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ നവംബർ 17ന് ആഘോഷിച്ചു.
നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ തിരുനാളിന് തമുക്ക് തിരുനാൾ എന്നുകൂടി പേരുണ്ട്. കാഞ്ഞൂരിലെ ആദ്യത്തെ പള്ളിയ്ക്ക് 1024 വർഷം മുൻപ് ശിലാസ്ഥാപനം നടത്തിയതിന്റെ ഓർമ്മയ്ക്കായി കല്ലിട്ട തിരുനാൾ എന്നുകൂടി ഈ തിരുനാൾ അറിയപ്പെടുന്നു.  തിരുന്നാളിനോട് അനു ബന്ധിച്ചു തിരുനാൾ പാട്ടു കുർബാന, അങ്ങാടി പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു.
വനിതകളായിരുന്നു ഇത്തവണ പ്രദക്ഷിണത്തിൽ തിരുസരൂപം വഹിച്ചത്. പ്രദക്ഷിണശേഷം കെസിവൈഎം പ്രവർത്തകർ തയ്യാർ ചെയ്ത ത്മുക്ക് നേർച്ച വിതരണം ചെയ്തു. ആഘോഷ പരിപാടികൾക്ക് വികാരി ഫാ. ജോയ് കണ്ണമ്പുഴ, കൈക്കാരന്മാരായ ജോസി കോഴിക്കാടൻ,ജോസ് പാറയ്ക്ക എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.