പ്രസിദ്ധീകരണത്തിന്

വിളയില്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ 4 മാസമായി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിന്നും മാറി ചാക്കോയൊടൊപ്പം ചേരുകയും മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി പിന്നീട് ഞങ്ങളുടെ കൂടെ കൂടുകയും മലപ്പുറം ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിലുള്ളപ്പോള്‍ മുതല്‍ INTUC യുടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത് മൂലം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ K A ജബ്ബാര്‍ സാഹിബും 4 മാസം മുന്‍പ് അദ്ദേഹം നടത്തിക്കൊണ്ടിരുന്ന മലപ്പുറത്തെ INTUC യുടെ ട്രേഡ് യൂണിയന്‍ ഓഫീസില്‍ നേരിട്ട് ചെന്ന് പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ എന്‍എല്‍സി യുടെ ഓഫീസാക്കി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അതിനായി സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വരുമാനമാര്‍ഗ്ഗം നിലക്കുമെന്നതിനാലും ഓഫീസ് സൗകര്യം നഷ്ടപ്പെടുമെന്നതിനാലും എന്‍എല്‍സിയുടെ ട്രേഡ് യൂണിയന്‍ ഓഫീസാക്കി മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ കൊണ്ടോട്ടിയില്‍ ഒരു ബ്ലോക്ക് കമ്മറ്റി ഉണ്ടാക്കുന്നതിന് ചുരുങ്ങിയത് 10 പേരയെങ്കിലും ആവശ്യമായതില്‍ 5 പേരുടെ മെമ്പര്‍ഷിപ്പ് മാത്രമാണ് അദ്ദേഹത്തിന് നല്‍കാനായത്. സ്വന്തം മെമ്പര്‍ഷിപ്പ് നിലനില്‍ക്കുന്ന കൊണ്ടോട്ടി ബ്ലോക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിയാത്തതിനാല്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം വീണ്ടും പുതിയ ലാവണ്യം തേടിപോകുന്നത്. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് ഈ വരുന്ന 24 ന് മലപ്പുറത്ത് വെച്ച് നടത്തുകയാണ്. മലപ്പുറത്ത് എന്‍സിപി യിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുന്ന ഭീതിയില്‍ സ്ഥിരമായി ഓരോ പാര്‍ട്ടിയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ശ്രി വിളയില്‍ സുരേന്ദ്രന്റെ കൂടെ ആകെ 5 പേര്‍ മാത്രമാണ് ഉള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്‍എ മുഹമ്മദ് കുട്ടി
സംസ്ഥാന പ്രസിഡന്റ് / ദേശീയ ജനറല്‍ സെക്രട്ടറി
എന്‍സിപി

Leave a Reply

Your email address will not be published.