തിരൂർ :
ലോകത്തിലെ പ്രമുഖ
പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർ നാഷണൽ തിരൂർ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ “കലാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക “എന്ന മുദ്രാ വാക്യത്തോടെ ആരംഭിച്ച ഗ്രീൻ ക്യാമ്പസ്‌ കൾച്ചർ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം കോഴിക്കോട് നടന്ന ഒയ്‌സക ഇന്റർനാഷണൽ ഗ്ലോബൽ മീറ്റിൽ വെച്ച് നടന്നു.

ഭൂമിയുടെ സംരക്ഷണത്തിനായി എല്ലാ തലങ്ങളിലും ശ്രമങ്ങൾ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം സംരക്ഷണം യുവ ജനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് കോളേജ് ക്യാമ്പസുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ഓയിസ്ക ഇന്റർ നാഷണൽ പ്രസിഡൻ്റ്
എട്സുകോ നകാനോ നിർവഹിച്ചു.
ചടങ്ങിൽ വെച്ച് പദ്ധതിയുടെ ബ്രോഷർ പ്രകാശനം പ്രസിഡൻ്റ് എട്സുകോ നകാനോ നിർവ്വഹിച്ചു.

ഓയിസ്ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ഫൂമിയോ കിട്സുകി , തിരൂർ ചാപ്റ്റർ പ്രസിഡന്റ്‌ കെകെ റസാഖ് ഹാജി, സെക്രട്ടറി ഷമീർ കളത്തിങ്ങൽ, ട്രഷറർ നിസാം വികെ, എന്നിവർ പങ്കെടുത്തു.

*ഒയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററിന്റെ ഗ്രീൻ ക്യാമ്പസ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഇൻറർനാഷണൽ പ്രസിഡൻറ് എട്സുകോ നകാനോ നിവ്വഹിക്കുന്നു*

Leave a Reply

Your email address will not be published.