തിരൂർ: ജില്ലയെ വർഗീയവൽക്കരിക്കാനുള്ള തീവ്ര വർഗീയ സംഘടനകളുടെ നീക്കം പരാജയപ്പെടുക്കണമെന്ന് സി പി ഐ എം തിരൂർ ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. ദേശിയ സ്വാതന്ത്യ സമരങ്ങളിലും കർഷക സമരപോരാട്ടങ്ങളിലും പ്രധാനപങ്കാളിത്തം ഉറപ്പു വരുത്തിയ പ്രദേശങ്ങളടക്കം ഉൾപ്പെടുന്ന മലപ്പുറം ജില്ല 1967 ലെ എം എസ് സർക്കാറാണ് രൂപീകരിച്ചത്. എന്നാൽ ജില്ലയുടെ രൂപീകരണത്തെ തുരങ്കം വക്കാനും എതിർത്ത് പരാജയപ്പെടുത്താനും വലതുക്ഷ പിന്തിരിപ്പൻ വർഗ്ഗീയ ശക്തികൾ ശ്രമിച്ചിരുന്നു. ജില്ല കുട്ടി പാക്സ്ഥനാകുമെന്ന ആക്ഷേപമാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ്സും ജനസംഘവും ഉയർത്തി കൊണ്ടു വന്നത് എന്നാൽ ജില്ലയുടെ സാംസ്കാരിക പൈതൃകവും മതനിരപേക്ഷ സംസ്കാരവും കേരളത്തിനാകെ മാതൃകയാണ്. ഇത് തകിടം മറിക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
ബിപി അങ്ങാടി സഖാവ് ദാസൻ നഗറിൽ നടന്ന പ്രതിനിധിസമ്മേളനത്തിലെ രണ്ടാം ദിനത്തിൽ ചർച്ചകൾക്ക് ഏരിയാ സെക്രട്ടറി അഡ്വ പി ഹംസകുട്ടി, സി പി ഐഎം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ , വി ശശികുമാർ എന്നിവർ മറുപടി പറഞ്ഞു. അഡ്വ പി കെ ഖലിമുദീൻ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി ടി ഷാജി നന്ദി പറഞ്ഞു.സമാപനത്തിൻ്റെ ഭാഗമായി തിരൂർ ബോയ്സ് പരിസരത്തു നിന്നും റെഡ് വളണ്ടിയർ പരേഡും റാലിയും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു: എരിയ സെക്രട്ടറി ടി ഷാജി അധ്യക്ഷനായി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ എസ് അരുൺ കുമാർ, മലപ്പുറം
ജില്ലാ കമ്മിറ്റി അംഗം അഡ്വ പി ഹംസകുട്ടി എന്നിവർ സംസാരിച്ചു. പി മുഹമ്മദാലി സ്വാത്രവും കെ രാഗേഷ് നന്ദിയും പറഞ്ഞു. റാലിക്ക് അഡ്വ യു സൈനുദീൻ, സി കെ ബാവ കുട്ടി , പി പി ലക്ഷ്മണൻ , ഗഫൂർ പി ലില്ലീസ്, എം ഇ വൃന്ദ ,പി പുഷ്പ എന്നിവർ നേതൃത്വം നൽകി
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Uncategorized
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
November 15, 2024November 15, 2024
Leave a Reply