രവിമേലൂർ
കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റെയും നാലുകെട്ട് കുടുംബാരോഗ്യകേന്ദ്രത്തിൻ്റേയും നേതൃത്വത്തിൽ എം എ എം എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്കായി ‘സാന്ത്വനപരിചരണത്തിൽ വിദ്യാർത്ഥികൾക്ക് നൽകാവുന്ന സേവനങ്ങൾ’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ മിത്ര ക്ലാസ്സ് എടുത്തു. പര്യാപ്തമായ സഹായികളില്ലാത്ത പാലിയേറ്റീവ് രോഗികളുടെ വീടുകളിൽ ആവശ്യമായ സേവനങ്ങൾ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ വഴി ലഭ്യമാക്കുക എന്നതിനാണ് പ്രഥമപരിഗണന നൽകുക. സ്കൂൾ പ്രിൻസിപ്പാൾ രതീഷ് ആർ മേനോൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Leave a Reply