ഓസ്കാർ പുരുഷുവിനെക്കുറിച്ച്

തിരൂർ:കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കൂടി ഈ നാടകം പറയുന്നില്ലേ ?
വർണ്ണവെറി സൃഷ്ടിക്കുന്ന അധികാരത്തിന്റെയും സൗന്ദര്യാത്മകതയുടെയും പ്രശ്നങ്ങൾ?
പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങളെ ഒരേ അളവിൽ ആസ്വദിക്കുമ്പോഴും
തങ്ങൾക്കിടയിലെ
തൊലി വെളുപ്പും തൊലിക്കറുപ്പും സൃഷ്ടിക്കുന്ന അസമത്വങ്ങൾ നാടകം
ചർച്ച ചെയ്യുന്നുണ്ട്. വെളുത്തവനായ പുരുഷു പ്പൂച്ച, അധികാരത്തിന്റെ അഹങ്കാരത്തിന്റെ അടയാളമാകുന്നു. ഹിറ്റ്ലറുടെ ‘ആര്യ’ത്വത്തിന്റെ പ്രതീകം. തൊലിക്കുപ്പിന്റെ അപകർഷതാ ബോധവും തൊലി വെളുപ്പിന്റെ ഉത്കർഷതാ ബോധവും നാടകത്തിൽ വെളിപ്പെടുന്നു. ഉത്കൃഷ്ട ജന്മത്തിൽ ഊറ്റം കൊള്ളുന്ന പുരുഷുവിൽ നിന്നേൽക്കുന്ന അപമാനമാണ് സ്വജാതീയനിൽ അമർഷമായി വളർന്ന്,
നാടകാന്ത്യം ശത്രു പക്ഷം ചേർന്ന് (ഒരു പെഗ് കൂടുതൽ നൽകി ) വെളുത്തവനെ വീഴ്ത്താൻ
പ്രേരിപ്പിക്കുന്നത്. ആത്മഹത്യകൾ വർധിക്കുന്ന ആധുനിക
കേരള സമൂഹത്തിൽ
തൊലിക്കറുപ്പിന്റെ അപകർഷത സൃഷ്ടിക്കുന്ന വിഷാദ രോഗ പശ്ചാത്തലത്തിൽ അതിന്റെ aesthetic
aspects-ഉം ഇതോട് ചേർത്തു വായിക്കണം.
നാടകാന്ത്യത്തിൽ അധമന് അഭിമാനിക്കാൻ അവസരം ലഭിക്കുന്നുണ്ട്. വർത്തമാന കാല യുദ്ധ സാഹചര്യങ്ങളിൽ ലോകത്തെവിടെയും സംഭവിക്കാൻ പോകുന്നത് ഇതുതന്നെയാണെന്ന സന്ദേശം കുട്ടികളിലൂടെ,
ഈ രംഗപാഠങ്ങളിലൂടെ
നാടകകാരൻ നൽകിയതായി തോന്നി പറയാനുള്ളത് പച്ചയ്ക്ക് പറഞ്ഞ് പ്രേക്ഷകരിൽ ചിലരുടെയെങ്കിലും
അതൃപ്തിക്ക് അവസരം നൽകാതെ നയചാതുരിയിൽ ഭംഗിയായി പറഞ്ഞ് പോയി….

Leave a Reply

Your email address will not be published.