വിദേശത്തേക്ക് പറക്കുന്നോ: വേണം മുൻകരുതൽ

നല്ലൊരു ജോലിയും ശമ്പളവും സ്വപ്നംകണ്ട് വിദേശത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?  പണവും ആശ്രയവും നഷ്ടപ്പെട്ടു വിദേശത്ത് കിട്ടുന്ന ജോലിക്ക് കയറി ഒടുവിൽ സ്വന്തം ജീവൻ വരെ പണയം വെച്ചു ജീവിക്കേണ്ടി വരുന്നവരുടെ ഗതികേട് ഇപ്പോൾ തുടർക്കഥയാണ്. സൈബർ ഫ്രോഡുകളടക്കം നിങ്ങളെ കുരുക്കാൻ കത്തിരിക്കുന്നവരുടെ വലയിൽ കുരുങ്ങാതെ തീർച്ചയായും കരുതിയിരിക്കുക. വിദേശത്ത് പോകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വഴികൾ പലതുണ്ട്.

സൈബർ ഫ്രോഡുകളാണ് താരം

സൈബർ ഫ്രോഡുകളുടെ തടവിലകപ്പെട്ട് ഭീഷണിക്കുവഴങ്ങി സൈബർതട്ടിപ്പുജോലി ചെയ്യേണ്ടിവന്ന കുറച്ചുപേർ എങ്ങനെയോ രക്ഷപെട്ട്  ഇന്ത്യൻ എംബസി മുഖാന്തിരം നാട്ടിലെത്തിയപ്പോഴാണ് സൈബർ ഫ്രോഡുകളുടേയും തട്ടിപ്പുകളുടേയും വിസതട്ടിപ്പിൻേറയും കഥകൾ പുറത്തുവരുന്നത്. നിങ്ങൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.

വ്യാജൻമാരെ സൂക്ഷിക്കുക

നിങ്ങളും വിദേശജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിനായി ബന്ധപെടുന്ന ഏജൻസികളിലെ വ്യാജൻമാരെ കരുതിയിരിക്കുക.    എല്ലായ്പോഴും ഒരു രജിസ്ട്രേഡ് സ്ഥാപനത്തിലൂടെ മാത്രം ഇത്തരം കാര്യങ്ങൾക്കായി ഇടപാടുകൾ നടത്തുക. നിങ്ങൾ ഇടപാടുകൾ നടത്തുന്നതിനുമുമ്പ് സ്ഥാപനത്തിന് രജിസ്ട്രേഷൻ ഉണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ https://emigrate.gov.in/#/emigrate  എന്ന e-migrate  പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

പരാതി നൽകാം

റിക്രൂട്ടിങ്ങ് ഏജന്റ് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ വഞ്ചന, വിസ നടപടിക്രമങ്ങളിലെ പാളിച്ചകൾ, തെറ്റായ വാഗ്ദാനങ്ങൾ തുടങ്ങിയ കാണിച്ചാൽ  പ്രൊട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രന്റ്സ് മുമ്പാകെ നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്.  കൂടാതെ,  നിങ്ങൾക്ക് ഇന്ത്യൻ എംബസിയിലും പരാതി നൽകാം.  ഇതിനായി വിദേശ കാര്യ മന്ത്രാലയത്തിന്റെ https://www.madad.gov.in/AppConsular/  MADAD PORTAL വൈബ് സൈറ്റും സന്ദർശിക്കാവുന്നതാണ്.

അമിതപണം വേണ്ടേ വേണ്ട

നിലവിലുള്ള നിയമപ്രകാരം ഒരു റിക്രൂട്ടിങ്ങ് ഏജന്റിന് ഒരു പ്രവാസിയിൽ നിന്നും വാങ്ങാവുന്ന പരമാവധി സർവ്വീസ് ചാർജ്ജ് എന്നത് 20,000 രൂപ മാത്രമാണ്. അമിതപണം ആവശ്യപ്പെടുന്ന റിക്രൂട്ടിങ്ങ് ഏജൻസികൾക്കെതിരെ പ്രൊട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രന്റ്സ് മുമ്പാകെ പരാതി നൽകാം.

Leave a Reply

Your email address will not be published.