രവിമേലൂർ
കൊരട്ടി: സംസ്ഥാന കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊരട്ടി പഞ്ചായത്ത് കൃഷി ഭവൻ മുഖേന വിതരണം ചെയ്യുന്ന പോഷക സമൃദ്ധി കിറ്റ് വിതരണം നടത്തി. എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമ്മിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു. കൊരട്ടി കൃഷി ഓഫീസർ സ്വാതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
പച്ചക്കറി തൈകൾ , സൂഷ്മവളങ്ങൾ, വെർമി കമ്പോസ്റ്റ്, ജീവാണു വളങ്ങൾ, ഫിഷ് അമിനോ ആസിഡ് ഡോളമെറ്റ് തുടങ്ങിയവ 800 രൂപ അടങ്ങിയ കിറ്റാണ് സബ്സിഡി നിരക്കിൽ
കർഷകർക്ക് നൽകിയത്. ഓരോ കർഷകർക്കും 10 സെൻ് ഭൂമിയൽ പോഷക ത്തോട്ടം നിർമ്മിക്കാനുള്ള കിറ്റാണ് വിതരണം ചെയ്തത്. പഞ്ചായത്ത് മെമ്പർമാരായ വർഗ്ഗീസ് തച്ചുപറമ്പിൽ, പോൾസി ജിയോ കൃഷി അസിസ്റ്റൻ്റ് ലിസി കെ. എൽ, ബിന്ദു കെ.വി.ബേബി ടി.ഡിഎന്നിവർ പ്രസംഗിച്ചു.
Leave a Reply