തിരൂർ :മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തൃശൂർ പൂരം കലക്കി രാഷ്ട്രീയ ലാഭം നേടാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തിരൂർ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ. എ.പത്മകുമാർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ അടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, സി.വി.വിമൽകുമാർ, ടി.കുഞ്ഞമ്മുട്ടി,രാജേഷ് പരന്നേക്കാട് എന്നിവർ സംസാരിച്ചു.
Leave a Reply