ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പും പച്ചക്കറി നടീലും

(ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പ് മേഖല പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു.)

കൈനിക്കര:ജെ.സി.ഐ തിരൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പും പച്ചക്കറി നടീലും നടന്നു.കൈനിക്കര പള്ളിക്ക് സമീപം അര ഏക്കർ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്.തൃപ്രങ്ങോട് പഞ്ചായത്ത് കൃഷിഭവൻ്റെ സഹായവും കൃഷിക്കുണ്ടായി.കർഷകൻ ഹമീദ് കൈനിക്കരയെ ചടങ്ങിൽ ആദരിച്ചു.ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു.തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം എം.കെ.അലവിക്കുട്ടി,മേഖലാ ഭാരവാഹികളായ ദീപു അരിസ്റ്റോ,ഷീജ ബിമൽ,പ്രോഗ്രാം ഡയറക്ടർ അഡ്വ.ഹാരിസ് കൈനിക്കര,അഷ്റഫ് ചേലാടൻ,ഹനീഫ് ബാബു,ഡോ.ജൗഹർ കാരാട്ട്,സി.കെ.ജെ ർഷാദ്,അൻവർ കൂട്ടായി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.