കുട്ടി അഹമ്മദ് കുട്ടി സാഹിബിൻറെ സ്മരണാർത്ഥം തിരൂർ പോളിയിൽ വ്യത്യസ്ഥമായ ഒരു നല്ലോണാഘോഷം
സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് കോളേജ് തിരൂർ
സാമൂഹിക ഉത്തരവാദിത്ത സംരംഭമായ ” ലീഡ്സ് ” സെൻറർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ്
മുഖ്യ രക്ഷാധികാരിയും മാർഗ്ഗദർശിയുമായിരുന്ന മുപ്പത് വർഷം തിരൂർ പോളിടെക്നിക് കോളേജ് ഗവർണിംഗ് ബോഡി ചെയർമാൻ സ്ഥാനം അലങ്കരിച്ച കെ കുട്ടി അഹമ്മദ് കുട്ടി സാഹിബ് സ്മരണാർത്ഥം
13 സപ്തംബർ 2024
വെളളി രാവിലെ 9:30 ന്
കൊണ്ടാടാം നല്ലോണം
സമാദരം 2024
ഈ ഓണക്കാലത്ത്ന മുക്ക് ചുറ്റുമുള്ള ഏറെ പരിഗണന അർഹിക്കുന്നപ്രായമായവരെ ചേർത്ത്
നിർത്തി ഓണക്കോടിയും ഓണ സമ്മാനങ്ങളും നൽകി ആദരിച്ചു..
നാഷണൽ സർവ്വീസ് സ്കീം ടെക് സെൽ (യൂണിറ്റ് 131, 172) സി ബ്ലിയു ഡി കമ്മ്യൂണിറ്റി ഫോർ വിമൻ ഇൻ ഡവലപ്മെൻറ് തിരൂർ ചാപ്റ്റർ, സുമനസുകൾ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, എന്നിവർ ചേർന്നാണ് “നല്ലോണം” ഒരുക്കിയത്.
തെക്കുമുറി നിവാസികളായ 30 കുടുംബാങ്ങളെയും പ്രിയ കാരണവൻമാരെയും ചടങ്ങിൽ ആദരിച്ചു.
കിടപ്പ് രോഗികളായ ചില കാരണവന്മാരെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ അവരുടെ വീടുകളിലെത്തി ഓണസമ്മാനങ്ങൾ നൽകി ആദരിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. പിഐ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ ഉൽഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി, മുൻ പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, കെ എം ഇ എ എക്സിക്യൂട്ടിവ് അംഗങ്ങളായ പിഎ കൊച്ചുമൊയ്തീൻ, പിഎ മഹബൂബ്, മുനിസിപ്പൽ കൗൺസിലർമാരായ ഷാനവാസ്, സരോജദേവി, എന്നിവർ സംബന്ധിച്ചു.
സി ഡബ്ലിയു ഡി തിരൂർ ചാപ്റ്റർ മുഖ്യ രക്ഷാധികാരി പി പി അബ്ദുറഹിമാൻ, സി ഡബ്ലിയു ഐഡി ചാപ്റ്റർ സെക്രട്ടറി സഫ്ന അടീപ്പാട്ട്, അംഗങ്ങളായ സുലൈഖ പി, സുഫൈജ കെ, ഇബ്രാഹിം പുത്തുതോട്ടിൽ, നാസർ കൊക്കോടി, യുവി അഹമ്മദ് ഷഫീക്ക്, റമീസ് ഇക്ബാൽ, ജാമിയ ഹമീദ്, ശ്രീകാന്ത് വി, തുടങ്ങിയവരും
ലീഡ്സ് പ്രതിനിധികളായ നൗഷാദ് പി, നാസർ പുല്ലാണിക്കാട്ടിൽ, ഷാനിബ് റഹ്മാൻ, എന്നിവർ ആശംസകൾ നേർന്നു.
എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിമാരായ വിദ്യാർത്ഥികൾ നല്ലോണം പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി, തുടർവിദ്യാദ്യാസ കേന്ദ്രം അപ്പാരൽ ഡിസൈൻ വിദ്യാർത്ഥിനികളുടെ പങ്കാളിത്തത്തോടെ നടന്ന സമാദരം 2024 പരിപാടിയിൽ എൻ എസ് എസ് ഓഫീസർ ജംഷീദ് എം ടി നന്ദി പ്രകാശിപ്പിച്ചു.
കൊണ്ടാടാം നല്ലോണം പരിപാടിയിൽ ആദരവ് ഏറ്റുവാങ്ങിയ തെക്കുമ്മുറി നിവാസികളായ 30 കുടുംബങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥി സംരംഭകരായ നിസാർ ചോമയിൽ (Trivalley Qatar), റഷീദ് അബ്ദുള്ള (G54 Engineers), ബിജു വർഗ്ഗീസ് (Eltech Engineers Mumbai), നൂറുദ്ധീൻ (Gratis Dubai), അൻവർ അമീൻ ചേലാട്ട് (Grand Dubai), തുടങ്ങിയവർ ഓണസമ്മാനം നൽകി.
Leave a Reply