കൊറിയർ ഓഫീസിൽ നിന്ന് പറഞ്ഞ് കോൾ വരും സൂക്ഷിക്കുക!

ഫെഡെക്സ് കൊറിയർ സ്കാം, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കോളുകൾ തുടങ്ങി സൈബർ തട്ടിപ്പുകളിൽ ജാഗ്രത പുലർത്താൻ സിറ്റി പോലീസ് കമ്മീഷണർ-

ഫെഡെക്സ് കൊറിയറിൽ നിന്നാണ് വിളിക്കുന്നത് എന്നുപറഞ്ഞാണ് നിങ്ങളെ ഇവർ കോൾചെയ്യുന്നത്. നിങ്ങൾ അയച്ച കൊറിയറിൽ മയക്കുമരുന്നുണ്ട് മറ്റു പല അന്യായ വസ്തുക്കളുണ്ട് എന്നെല്ലാം പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കോളിലും വീഡിയോകോളിലുമാണ് നിങ്ങളെ ഭയപെടുത്തുന്നത്. വിർച്ച്വൽ അറസ്റ്റ് സുപ്രീം കോടതി വാറണ്ട് എന്നെല്ലാം പറഞ്ഞ് നിങ്ങളെ കൂടുതൽ ഭയപെടുത്തിയേക്കാം. നിങ്ങളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് പരിശോധിക്കുന്നതിനായി അവർ അക്കൌണ്ടിലെ പണം ട്രാൻസ്ഫർ ആവശ്യപെട്ടേക്കാം. ഓർക്കുക ഒരു അന്വേഷണ ഉദ്യോഗസ്ഥരും കേസിൻെറ പരിശോധനയ്ക്കായി പണം അയച്ചുനൽകാൻ ആവശ്യപ്പെടില്ല. ഇത്തരത്തിലുള്ള സൈബർ ഫ്രോഡുകളുടെ തട്ടിപ്പുകളെ കരുതിയിരിക്കുക.

അപരിചിതരുടെ കോളുകളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112 വിൽ വിളിച്ച് ഉറപ്പുവരുത്തുക. കേരള പോലീസ് മറ്റു ജില്ലാ പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും നിരന്തരമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളെ അവഗണിക്കാതിരിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ളിക്ക് ചെയ്യാതിരിക്കുക. ഓ ടി പി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക, അനാവശ്യ ലിങ്കുകൾ ക്ളിക്ക് ചെയ്ത് ആപ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാതിരിക്കുക. അപരിചിതരുടെ വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുക. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലിൽ (http://www.cybercrime.gov.in) റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ ഒരുമണിക്കൂറിനുള്ളിൽ തന്നെ ഹെൽപ്പ് ലൈൻ നമ്പരായ – 1930 ലേക്ക് വിളിക്കുക.

Leave a Reply

Your email address will not be published.