പൊന്നാനി: ക്രിമിനൽ സ്വഭാവവും, സ്വഭാവദൂഷ്യവും ഉള്ള പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സേനയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അനുമതി വാങ്ങി പ്രകടനം നടത്തുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ വ്യാജ കേസെടുക്കുകയും, ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തുന്ന ഭരണകക്ഷി കൾക്കെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്ന പൊന്നാനി പോലീസിന്റെ നടപടിയെ പറ്റിയും, പോലീസ് ഉദ്യോഗസ്ഥരും, പോലീസുമായി അവിഹിതബന്ധമുള്ള ഏജൻറ് മാരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെ പറ്റിയും ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുമാണ് പൊന്നാനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, കെ വി സുജീർ, അലികാസിം, ഹഫ്സത് നെയ്തല്ലൂർ, സി ജാഫർ, പി ഗഫൂർ,കെ പി സോമൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എം മൊയ്തീൻ,റഫീഖ് പൊന്നാനി,എം അമ്മുക്കുട്ടി, റാഷിദ്, എസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
പ്രാദേശികം
പോലീസിനെതിരെ പൊന്നാനിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.
by Sreekumar
September 12, 2024September 12, 2024
Leave a Reply