തിരൂരങ്ങാടി : ഭരണഘടന ഉറപ്പ് നൽകുന്ന മതവിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ ആർ.എസ്.എസ് കാരുടെ കൊലക്കത്തിക്ക് ഇരയായ കൊടിഞ്ഞി ഫൈസലിൻ്റെ കുടുംബത്തിന് നീതിനിഷേധിക്കുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃതുംനൽകുമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു.
കൊടിഞ്ഞി ഫൈസൽ വധകേസ്സിൽ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 29നാണ് അഡ്വ. പി ജി മാത്യുവിനെ നിയമിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം തള്ളിയായിരുന്നു നിയമനം. എന്നത് ഗൗരവമേറുന്നു.
ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെക്കുകയായിരുന്നു.
മഞ്ചേരി നിലമ്പൂര്‍ സ്വദേശിയായ അഡ്വ. പി ജി മാത്യുവാണ് രാജിവച്ചത്. സ്വമേധയാ രാജിവയ്ക്കുകയാണെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കോഴിക്കോട് സ്വദേശി അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന ആവശ്യപ്പെട്ടിരുന്നത്.
ജസ്‌നയുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവിലാണ് അപേക്ഷ തള്ളി അഡ്വ. പി ജി മാത്യുവിനെ നിയമിച്ചത്. എന്നാല്‍, വിചാരണ ആരംഭിക്കാനിരിക്കെ അദ്ദേഹം നിയമനം അംഗീകരിക്കാതെ രാജിവച്ചത് കനത്ത തിരിച്ചടിയാവുകയാണന്നതിൽ സംശയമില്ല.
നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ മൂന്നുതവണ കേസ് മാറ്റിയിരുന്നു.
2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വച്ച് ഫൈസലിനെ കൊലപ്പെടുത്തിയത്.
ആദ്യം കേരളാ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ തുടക്കം മുതലേ സര്‍ക്കാര്‍ നടപടികള്‍ പ്രതികളായ ആര്‍എസ്എസ്സുകാര്‍ക്ക് അനുകൂലമായിരുന്നു.
16 ആര്‍എസ്എസ്സുകാരാണ് കേസിലെ പ്രതികള്‍. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജരാക്കി കേസൊതുക്കാന്‍ ശ്രമമുണ്ടായപ്പോള്‍ എസ്ഡിപിഐയാണ് ആദ്യമായി ചെമ്മാട് പ്രതിഷേധവുമായി രംഗത്ത് വന്നത്.
പ്രതികൾക്ക് മാസം തികയുന്നതിന് മുൻപെ ജാമ്യം ലഭിക്കാനിടയായതും, അന്വേഷണത്തിലെ കണ്ടത്തലിനെ തുടർന്ന് അടച്ച് പൂട്ടാൻ പറഞ്ഞ കൊലപാതകത്തിൻ്റെ അനതികൃതമായി പ്രവർത്തിക്കുന്ന ഗൂഡാലോചന കേന്ത്രം ഇന്നും പ്രവർത്തിക്കുന്നതും,
ഇപ്പോൾ സർക്കാർ വിചാരണ സമയത്ത് സ്വീകരിക്കുന്ന നിസ്സംഗതയും പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും കമ്മിറ്റി പ്രസ്ഥാപിച്ചു.
തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കൾ മണ്ഡലം നേതാക്കളായ സുലൈമാൻ കുണ്ടൂർ, ജാഫർ, വാസു കരിങ്കല്ലത്താണി, ഫൈസൽ കൊടിഞ്ഞി , നൗഫൽപരപ്പനങ്ങാടി മുനീർ,സിദ്ധീഖ് സംസാരിച്ചു
Leave a Reply