കന്നുകാലി സെന്‍സസിന് ജില്ലയില്‍ തുടക്കം

(കന്നുകാലി സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് നിര്‍വഹിക്കുന്നു.)

മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം ലക്ഷ്യവുമായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയം നടപ്പിലാക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെന്‍സസിന് ജില്ലയില്‍ തുടക്കമായി. സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവെച്ച് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് നിർവ്വഹിച്ചു. ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി. ബിന്ദു അധ്യക്ഷത വഹിച്ചു. സൂപ്പർവൈസർമാർക്കുള്ള പരിശീലന പരിപാടിക്ക് ജില്ലാ നോഡൽ ഓഫീസർ ഡോ.സഖറിയ സാദിഖ് മധുരക്കറിയൻ, ജില്ലാ എന്യുമറേറ്റർ എം. നിഷിദ് എന്നിവർ നേതൃത്വം നൽകി. എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. ബിനോദ്, ആർ.എ.എച്ച്.സി എ.പി.ഒ ഡോ. എം.ജി ബിന്ദു, ഫീൽഡ് ഓഫീസർ കെ. രവീന്ദ്രനാഥൻ, സ്റ്റാറ്റിസ്റ്റിക്കല്‍ അസ്സിസ്റ്റന്റ് ഷനോജി ശങ്കര്‍ എന്നിവർ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലാൽ ജി മാത്യു സ്വാഗതവും ജില്ലാ എന്യുമറേറ്റർ സി.പി പ്രഭിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.