‘ലൈഫ്-24’ ജില്ലാതല പരിശീലനത്തിന് തുടക്കം

ഒമ്പതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) നടപ്പിലാക്കുന്ന സവിശേഷ പരിപാടിയായ ‘ലൈഫ് 24’ ന്റെ ജില്ലാതല ത്രിദിന നോണ്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് തുടക്കമായി. ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കായി ‘ലൈഫ് 24’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാതല പരിശീലനം മലപ്പുറം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.ഐ. സുധീഷ്‌കുമാര്‍ മുഖ്യാതിഥിയായി. സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ മഹേഷ്. എം.ഡി പദ്ധതി വിശദീകരിച്ചു. മലപ്പുറം ബി.ആര്‍.സി. ട്രെയ്‌നര്‍ വിശ്വംഭരന്‍, മനോജ്കുമാര്‍, ശശി. കെ.സി, ഷിബിലി റാം തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.