ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഉല്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍, ചാലക്കുടി, വാഴച്ചാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജന ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ടെക്‌നോളജി ഉപയോഗിച്ചുള്ള അലേര്‍ട്ട് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ സാധ്യതയും യോഗം ചര്‍ച്ച ചെയ്തു.
കൃഷി വകുപ്പില്‍ നിന്നും ആര്‍.കെ.വി.വൈ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ ഫോറസ്റ്റ് ഡിവിഷനുകളിലെ കൃഷി മേഖലയിലേക്കുള്ള മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി സോളാര്‍ ഫെന്‍സിംഗ് ഒരുക്കുന്നതിനായി 153.3 ലക്ഷം രൂപ ഒന്നാം ഘട്ടമായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പിനോടൊപ്പം തദ്ദേശ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിച്ച് സോളാര്‍ ഫെന്‍സിംഗിന്റെ മേല്‍നോട്ട ചുമതല ഏറ്റെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, എ.ഡി.എം ടി. മുരളി, ഡി.എഫ്.ഒ മാരായ എം. വെങ്കിടേശ്വരന്‍, ആര്‍. ലക്ഷ്മി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply