ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്‌കൂളിലും പ്രതിഭാ പോഷണ പദ്ധതി ആരംഭിക്കുന്നു. ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രത്യേക ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കും. ഗണിതം, യുക്തിചിന്ത, പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍സ്, യോഗ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേതൃത്വം നല്‍കുന്ന ഭാവിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ പ്രോഗ്രാം നടപ്പിലാക്കുന്നന്നത്.

കോഴിക്കോട് ജില്ലയിലെ സന്നദ്ധ സേവന സംഘടനയായ അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പദ്ധതിയുടെ ചെലവുകള്‍ വഹിക്കുന്നത്. പദ്ധതിക്ക് സ്‌കൂള്‍തലത്തില്‍ നേതൃത്വം നല്‍കുന്ന മെന്റര്‍മാരുടെ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹിമാന്‍, യാസ്മിന്‍ അരിമ്പ്ര, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കൂറുമാടന്‍, സമീറ പുളിക്കല്‍, അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്‌റാഹീംകുട്ടി, ജന. സെക്രട്ടറി നസീര്‍ നൊച്ചാട് എന്നിവര്‍ സംബന്ധിച്ചു. ജിജി തോംസണ്‍ ഐ എ എസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി വിശദീകരിച്ചു. വിജയഭേരി കോഡിനേറ്റര്‍ ടി. സലീം പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.