ധർമ്മടം: മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻ്റെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻ്ററിൻ്റെ ഡി പി ആർ സെപ്റ്റംബർ 30 ന് അകം തയ്യാറാവും . നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻ്റെ ഡി പി ആർ ഒരു മാസത്തിനകം തയ്യാറാകും .
അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന് തടസ്സം ഇല്ലെന്ന് യോഗം വിലയിരുത്തി. അക്കാദമി സ്ഥാപിക്കുമ്പോൾ പതിനഞ്ച് കുടുംബങ്ങളുടെ വഴി തടസപ്പെടുന്ന സാഹചര്യം ഉണ്ടാവും . ഏറ്റെടുത്ത ഭൂമിയിൽ ഇവർക്കായി പ്രത്യേകം വഴി ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഉണ്ടെന്ന് കണ്ണൂർ ജില്ലാ കളക്ടർ
യോഗത്തിൽ ഉറപ്പ് നൽകി. പിണറായി സ്പെഷ്യാലിറ്റി സെൻ്ററിൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി
25 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന നിർദിഷ്ട ഐ ടി പാർക്കിൻ്റെ ഡി പി ആർ ഇന്ന് സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 50000 ചതുരശ്ര അടി വിസ്തീർണമാണ് ഐടി പാർക്കിന് ഉണ്ടാവുക. ഓപ്പൺ എയർ ഓഡിറ്റോറിയവും ,ക്ലബ് ഹൗസും , ഫുഡ് കോർട്ടും ഐടി പാർക്കിൻ്റെ ഭാഗമാകും . 293 കോടി രൂപ മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിക്കുന്നത്. 2025 ൽ പദ്ധതി ടെണ്ടർ ചെയ്യും . തുടർന്ന് 30 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ ആണ് ഉദേശിക്കുന്നത്. പാർക്കിലേക്ക് വരുന്ന പനയത്തംപറമ്പ- കീഴല്ലൂർ റോഡ് വീതി കൂട്ടാനും യോഗം തീരുമാനിച്ചു . സയൻസ് പാർക്കിന് ജനുവരിയിൽ തറക്കല്ല് ഇടും.
ഇതിൻ്റെ ഡി പി ആർ അവസാന ഘട്ടത്തിലാണ്.
എ കെ ജി മ്യൂസിയത്തിൻ്റെ ഭാഗമായ ബിൽഡിംഗിൻ്റെ 97% പൂർത്തിയായി. വരുന്ന മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യാൻ ആണ് ഉദ്യേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പഴശ്ശി കനാൽ അതുപോലെ തന്നെ നിലനിർത്തി ലാൻഡ് സ്കേപ്പിംഗ് നടത്തും. ഇത് കൂടി ഉൾപ്പെടുത്തി പുതിയ ഡി പി ആർ തയ്യാറാക്കും .
പിണറായി പോലീസ് സ്റ്റേഷൻ്റെ നിർമ്മാണോൽഘാടനം വരുന്ന ഒക്ടോബറിൽ നടക്കും . ഒന്നര കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാവും. മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി വികസനം വരുമ്പോൾ ശുചീകരണം പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബീച്ചിൽ ഇതിന് പറ്റിയ സംവിധാനം ഉണ്ടാവണം. കളക്ടർ , ടൂറിസം , ശുചിത്വമിഷൻ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ഇതിനായി ചേരാനും തീരുമാനം ആയി.
962 കോടി മുതൽ മുടക്കിൽ പണിയുവാൻ പോകുന്ന കൊടുവള്ളി – കണ്ണൂർ എയർപോർട്ട് റോഡിൻ്റെ ഡി. പി. ആർ പൂർത്തിയായി. പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം പൂർത്തിയായി. 2027 ജൂണിൽ റോഡിൻ്റെ നിർമ്മാണം പൂർത്തിയാവും .
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഫയർഫോഴ്സ് മേധാവി പദ്മകുമാർ , മ്യൂസിയം ഡയറക്ടർ, ചലച്ചിത്ര കോർപ്പറേഷൻ എംഡി, ഡയറി വകുപ്പ് എംഡി, ടൂറിസം വകുപ്പ് ഡയറക്ടർ, DHS,KRFB എംഡി, കണ്ണൂർ ജില്ലാ കളക്ടർ, ആറളം ഫാം എംഡി
മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply