പൊന്നാനി: പൊന്നാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ പൊന്നാനി സ്വദേശിനിയെ പൊന്നാനിയിലെ മുൻ സിഐയും, ഡിവൈഎസ്പിയും, എസ്പിയും പീഡിപ്പിച്ചു വെന്ന് പരസ്യമായി പറയുകയും പരാതി നൽകുകയും ചെയ്തിട്ടും പോലീസ് അന്വേഷണം നടത്തുവാനോ, എഫ്ഐആർ ഇടുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഎം അനുകൂല പോലീസ് സംഘടനയിലെ ജില്ലാ ഭാരവാഹി ആയിട്ടുള്ള സി ഐ പൊന്നാനിയിൽ എടുത്തിട്ടുള്ള എല്ലാ കേസുകളെ പറ്റിയും പുനരന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫവടമുക്ക് അധ്യക്ഷ വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി കെ അഷറഫ് ,ഇ പി രാജീവ്, പിടി കാദർ, പുന്നക്കൽ സുരേഷ്, കെ പി ജബ്ബാർ, എ പവിത്രകുമാർ, ജെ പി വേലായുധൻ, എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ,കെ ജയപ്രകാശ്, ടി ശ്രീജിത്ത്, പി സുരേഷ്, എ രഞ്ജിത്ത്, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
FlashNews:
ഇസ്ലാമി കേരള ഘടകം ശക്തമായി പ്രതിഷേധിക്കുന്നു
പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
ചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാനാവില്ല
കൊരട്ടിയിൽ മാതൃക വിദ്യാർത്ഥി ഹരിത സഭ
ടി.കെ.സദാശിവൻ (79)നിര്യാതനായി
നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി
ആറ് കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ.
മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി ഏഴു മുതൽ തിരുന്നാവായ നിളാമണപ്പുറത്ത്
സുനാമി റെഡി; മോക് ഡ്രിൽ നാളെ
ഓറഞ്ച് ദ വേൾഡ് കാമ്പയിൻ
റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരി തെളിയും
ഇ -ഗ്രാന്റ്- പോസ്റ്റ്മെട്രിക് സ്കോള൪ഷിപ്പ് അപേക്ഷ ക്ഷണിച്ചു
ഗതാഗത നിയന്ത്രണം
വെണ്ണല ഗവ. എല്‍പി സ്കൂള്‍ ഇനി ഹരിത വിദ്യാലയം
യു. പി.പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധം
ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം
ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട,
അങ്കമാലി CPIM ഏരിയാ സമ്മേളനം വിളംമ്പര ജാഥ
വധശ്രമം: പ്രതിക്ക് 16 വർഷം കഠിനതടവ്
പ്രാദേശികം
പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
by Sreekumar
September 6, 2024September 6, 2024
Leave a Reply