കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 11,013 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2506 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 10,75 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7432 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.
സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്.
കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും, ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.
അപേക്ഷാ സമർപ്പണം: അവസാന തിയ്യതി നീട്ടണം
നിലവിൽ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി 2025 സെപ്തംബർ 9 ആണ്. ആഗസ്റ്റ് 13-നാണ് അപേക്ഷാ സമർപ്പണം ആരംഭിച്ചത്. ഈ വർഷം വളരെ കുറഞ്ഞ സമയമാണ് ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് സമയം അനുവദിച്ചത്. ഹജ്ജ് അപേക്ഷകർക്ക് രേഖകൾ ശരിയാക്കി അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്തെഴുതിയിട്ടുണ്ട്.
Leave a Reply