പി വി അൻവറിന്റെ ആരോപണം: പോലീസിലെ ആർഎസ്എസ് സ്വാധീനം തൂത്തെറിയണം- നാഷണൽ യൂത്ത് ലീഗ്

മലപ്പുറം: പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പോലീസിലെ ആർഎസ്എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയ്യാറാകണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർഎസ്എസുകാർ പ്രതിയായ പല കേസുകളിലും സർക്കാരിനെതിരെ ആരോപണത്തിന് പോലീസിലെ ഈ സ്വാധീനം കാരണമായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ആക്കി മാറ്റാൻ പോലീസിനകത്തെ ആർഎസ്എസ് സ്വാധീനം കാരണമാകും.

എക്കാലത്തും പോലീസിനകത്തുള്ള ദുഷ്പ്രവണതകൾ എൽഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതും മുഖ്യമന്ത്രിയുടെ അടിയന്തര നടപടി ഈ വിഷയത്തിൽ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണൽ യൂത്ത് ലീഗ്(NYL ) മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ലയിൽ അടക്കം നാഷണൽ യൂത്ത് ലീഗിൽ നിന്നും ഐഎൻഎല്ലിൽ നിന്ന് വിട്ടുപോയ മുഴുവൻ ആളുകളെയും തിരിച്ചുകൊണ്ടുവരുന്ന പ്രവർത്തനത്തിന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃത്വം കൊടുക്കും.

പ്രസിഡന്റ് – കമറുദ്ദീൻ തയ്യിൽ (തിരൂരങ്ങാടി)*
വൈസ് പ്രസിഡന്റ് – 1)ലത്തീഫ് അരീക്കാടൻ.
2) കരാടൻ റസാക്ക്.

ജനറൽ സെക്രട്ടറി – അബ്ദുള്ള കള്ളിയത്ത് വേങ്ങര

സെക്രട്ടറിമാർ – ഹാഷിർ ചെമ്മലശ്ശേരി
ബഷീർ താനൂർ
ദിലീപ് കുട്ടൻ വേങ്ങര
ട്രഷർ -റഫീഖ് വെട്ടം (തിരൂർ)

സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ:-
നൗഫൽ തടത്തിൽ,
ഫൈസൽ രണ്ടത്താണി,
യാസർ മഞ്ചേരി, മജീദ് പൂക്കോട്ടൂർ എന്നിവരെയും തിരഞ്ഞെടുത്തു.

പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
Adv: ഷമീർ പയ്യനങ്ങാടി
കമറുദ്ധീൻ തയ്യിൽ
അബ്ദുള്ള കള്ളിയത്
റഫീഖ് വെട്ടം
മജീദ് പൂക്കോട്ടൂർ
മുത്തു തിരൂർ

Leave a Reply

Your email address will not be published.