സകല മതങ്ങളുടെയും സാരം ഒന്നുതന്നെ : ശ്രീനാരായണ ഗുരുദർശനം

രവിമേലൂർ
കാലടി:സകല മതങ്ങളുടെയും സാരം ഒന്നുതന്നെയായതിനാൽ മതസംഘർഷങ്ങളും മതദ്വേഷവും അർത്ഥശൂന്യമാണെന്ന ശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമെന്നും, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുസന്ദേശമാണ് ഇന്ത്യയുടെ വിമോചനമന്ത്രമായി മാറേണ്ടത് എന്നും ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. കാലടി എസ്എൻഡിപി ലൈബ്രറിയിൽ സർവ്വമതസമ്മേളനശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ശ്രീനാരായണ ധർമ്മസമീക്ഷ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം .നൂറുവർഷം മുമ്പ് ഗുരു വിഭാവനം ചെയ്ത സർവ്വമതസാഹോദര്യം ഏറെ പ്രസക്തമായ ലോക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗുരു സന്ദേശങ്ങളാണ് ജാതിപ്പോരുകൾ ഇല്ലായ്മ ചെയ്യാനുള്ള ഏകപ്രതിവിധി എന്നും സ്വാമി തുടർന്നു പറഞ്ഞു.യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ ബി സാബു അധ്യക്ഷത വഹിച്ചു. എം ബി രാജൻ,ജയപ്രകാശ് ഒക്കൽ ,രശ്മി എൻ ജെ ,അഡ്വ.വി കെ ഷാജി ,സന്തോഷ് എം ദിവാകരൻ എന്നിവർ സംസാരിച്ചു .വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള പതിനായിരം രൂപയുടെ ചെക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ . വി.കെ.ഷാജി സ്വാമി ധർമ്മ ചൈതന്യയിൽ നിന്നും ഏറ്റുവാങ്ങി .കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യ വിഭാഗം ,എസ്എൻഡിപി യോഗം കാലടി ശാഖ, ഗുരുധർമ്മ പഠനകേന്ദ്രം എസ് എൻ ഡി പി ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ന് (6/9/24) വൈകീട്ട് 6 ന് ഗുരുവിൻ്റെ സമന്വയദർശനം ഈശാവാസ്യോപനിഷത്തിലൂടെ എന്ന വിഷയത്തിൽ പൂർണ്ണ വേദപുരി സംസ്കൃത പഠന കേന്ദ്രം ഡയറക്ടർ രമേഷ് കൈതപ്രം സംസാരിക്കും. പ്രൊഫ. സി. ആർ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വയലാർ പാടിയ ഗുരുദേവൻ, ദർശനമാലയിലെ സമന്വയ ദർശനം, ഗുരുവിൻ്റെ ഭൗതിക ആധ്യാത്മികസമന്വയം ഹോമമന്ത്രത്തിലൂടെ, നർമ്മങ്ങളിലെ ഗുരുധർമ്മം, ദൈവദശകത്തിൻ്റെ ദർശനം, വിശ്വമാനവികതയുടെ ഗുരു, ഗുരുവിൻ്റെ സമന്വയദർശനവും പരിശുദ്ധ ഖുർ-ആനും, ഗുരുവിൻ്റെ ധർമ്മസങ്കല്പം എന്നീ വിഷയങ്ങളിൽ ഡോ. ധർമ്മരാജ് അടാട്ട്, ഡോ. എ.കെ. പ്രമീള, ഫാ. അനിൽ ഫിലിപ്പ് ,ഡോ. എസ് ഷീബ, ഐവർകാല രവികുമാർ, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ.കെ എം സംഗമേശൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.ഡോ. രജിത അമ്പിളി കെ.സി ,ഫാ. സേവ്യർ തറമേൽ എസ് ജെ,ഡോ. ജെൻസി എം,ഡോ. കെ. ആർ അംബിക, ഡോ. ടി. മിനി, ഡോ. കെ. കൃഷ്ണൻ നമ്പൂതിരി, ഡോ. കെ.വി. അജിത്കുമാർ, രാധാകൃഷ്ണൻ ചെങ്ങാട്ട് എന്നിവർ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
പ്രഭാഷണപരമ്പര 12 ന് സമാപിക്കും. സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ. സുരേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും.

Leave a Reply

Your email address will not be published.