രവിമേലൂർ
കൊരട്ടി :നാഷണൽ ആയുഷ് മിഷനും, ആയുഷ് വകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് തിരുമുടിക്കുന്നിൽ നടന്നു. കേരള സർക്കാരിൻ്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായിട്ടാണ് 8,9,10,14 വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾക്കു വേണ്ടി ആരോഗ്യ പരിപാലന ക്യാമ്പ് സംഘടിപ്പിച്ചത്.
ലിറ്റിൽ ഫ്ളവർ ചർച്ച് പാരിഷ് ഹാൾ തിരുമുടിക്കുന്നിൽ നടന്ന ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു ഉദ്ഘാടനം ചെയ്തു.കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.
ക്യാമ്പിൽ ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ സൗജന്യമായി അസ്ഥി സാന്ദ്രതാ പരിശോധന, നേത്ര പരിശോധന,കൊരട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹായത്തോടെയും പങ്കാളിത്തത്തോടെയും രക്ത പരിശോധനകൾ , മരുന്ന് വിതരണം, വയോജനങ്ങൾക്കുള്ള യോഗ പരിശീലനം, ആരോഗ്യ സംബന്ധമായ ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, തുടങ്ങി വിവിധ ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻ്റെ തുടർചികിത്സക്ക് കൊരട്ടി ഗ്രാമ പഞ്ചായത്തിലെ 3 ആയുഷ് പി.എച്.സികളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊരട്ടി എസ്.എച്.ഒ അമൃത് രംഗൻ മുഖ്യാതിഥി ആയി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ആരോഗ്യ- വിദ്യാഭ്യാസ ചെയർപേഴ്സൺ നൈനു റിച്ചു, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ് തിരുമുടിക്കുന്ന് പള്ളി വികാരി റവ.ഫാ. സബാസ്റ്റ്യൻ മാടശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ ലിജോ ജോസ്, ബിജോയ് പേരെപ്പാടൻ, പോൾസി ജിയോ, സുമേഷ് പി. എസ്, ജിസ്സി പോൾ എന്നിവർ പ്രസംഗിച്ചു. ഡോ.ദീപ.പിള്ള (ഹോമിയോ), ഡോ.സീന(ആയുർവേദ) എന്നിവർ പദ്ധതി വിശദീകരണം നൽകുകയും, ഡോ. ഹേമ മാലിനി( ആയുർവേദ ), ഡോ ജിഷ കെ..(ഹോമിയോ) തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുകയും ചെയ്തു.
Leave a Reply