നിങ്ങൾ വെർച്വൽ അറസ്റ്റിന് വിധേയമായിട്ടുണ്ടോ? വിശദമായി അറിയൂ

ഇരകളെ വോയ്സ് / വീഡിയോ കോളിലൂടെ  പരിധിയിലാക്കി നിയന്ത്രിച്ചു നിറുത്തി കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് വെർച്ച്വൽ അറസ്റ്റ്. സൈബർ ഫ്രോഡുകളുടെ ഇത്തരം അറസ്റ്റ്, നിയമനടപടി എന്നീ ഭീഷണികളിൽ പരിഭ്രാന്തരാകുകയോ ആവേശത്തോടെ പ്രവർത്തിക്കുകയോ ചെയ്യരുത്.

തട്ടിപ്പുകാർ AI- ജനറേറ്റഡ് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ഉപയോഗിച്ച് നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി, വ്യാജ പാസ്‌പോർട്ടുകൾ പോലുള്ള നിയമവിരുദ്ധ പാഴ്സലുകൾ അയച്ചതായി അവകാശപ്പെട്ട് നിങ്ങളെ ഭയപെടുത്തുന്നു, വിശ്വസ്തതയ്ക്കായി അവർ വ്യാജമായി നിർമ്മിച്ച നിങ്ങളുടെ ആധാർ  ഫോട്ടോ എന്നിവയും സുപ്രീം കോടതിയുടെ  അറസ്റ്റ് വാറണ്ടും കാണിച്ചേക്കാം. ഇത്തരത്തിൽ നിങ്ങളെ ഭയപെടുത്തികൊണ്ട്, കേസ് അവസാനിപ്പിക്കുന്നതിന് പകരമായി അവർ പണം ആവശ്യപ്പെടുന്നു,  അതുമല്ലെങ്കിൽ പരിശോധനയ്ക്കാണെന്നു പറഞ്ഞ് നിങ്ങളുടെ അക്കൌണ്ടിലുള്ള പണം അയക്കാൻ ആവശ്യപെടുന്നു. അനുസരിച്ചില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അവർക്കുവേണ്ട ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ നിങ്ങൾ വീഡിയോ കോളിൽ തുടരുകയും വേണം ഇതാണ് വെർച്ച്വൽ അറസ്റ്റ്.

ഒരു അന്വേഷണ ഉദ്യോഗസ്ഥരും കേസിൻെറ പരിശോധനയ്ക്കായി പണം അയച്ചുനൽകാൻ ആവശ്യപ്പെടില്ല. സൈബർ ഫ്രോഡുകളുടെ തട്ടിപ്പുകളിൽ ഉൾപെടാതിരിക്കാനുള്ള സുരക്ഷാമാർഗ്ഗങ്ങൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. അപരിചിതരുടെ കോളുകളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112 വിൽ വിളിച്ച് ഉറപ്പുവരുത്തുക.
കേരള പോലീസ് മറ്റു ജില്ലാ പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും നിരന്തരമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളെ അവഗണിക്കാതിരിക്കുക. സംശയാസ്പദമായ  ലിങ്കുകളിൽ ക്ളിക്ക് ചെയ്യാതിരിക്കുക. ഓ ടി പി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക, അനാവശ്യ ലിങ്കുകൾ ക്ളിക്ക് ചെയ്ത് ആപ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാതിരിക്കുക. അപരിചിതരുടെ വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുക.  സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലിൽ (http://www.cybercrime.gov.in) റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പർ – 1930 ഡയൽ ചെയ്യുക.

Leave a Reply

Your email address will not be published.