പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം.
നാശനഷ്ടത്തോത് കണക്കാക്കുന്നതിനായി വില്ലേജ് ഓഫീസര്‍ അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍ സ്ഥലപരിശോധന നടത്തി നാശനഷ്ടത്തോത് കണക്കാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് നല്‍കും. ഈ റിപ്പോര്‍ട്ട് റിലീഫ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് ഫോര്‍വേഡ് ചെയ്യും. അപേക്ഷകള്‍ പരിശോധിച്ച് വ്യക്തമായ ശിപാര്‍ശയോടെ തഹസില്‍ദാര്‍, തുടര്‍നടപടിക്കായി ജില്ലാ കലക്ടര്‍ക്ക് പോര്‍ട്ടല്‍ മുഖേന അയക്കും. തുടര്‍ന്ന്, തുക അനുവദിക്കുന്നതിനുള്ള തുടര്‍നടപടി കളക്ടറേറ്റില്‍ നിന്ന് സ്വീകരിക്കും.
Leave a Reply