സ്വയം തൊഴിൽ വായ്‌പ – ശില്പശാല

സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കുന്നത്തുനാട് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരു സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല ആഗസ്ത് 22-ന് രാവിലെ 10.30 ന് പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തുന്നു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളെയും ബാങ്ക് / വായ്‌പ /സബ്സിഡി സംബന്ധിച്ച നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയിലേക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് കുന്നത്തുനാട് എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചുമായി നേരിട്ടോ 0484-2594623 ഫോൺ നമ്പറിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.