” സംവിധാൻ 2024 ” ക്വിസ്സ് മത്സരം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും കോളേജുകളെയും ഉൾപ്പെടുത്തി ഇന്റർകോളേജ് ക്വിസ് മത്സരം “സംവിധാൻ 2024” നടത്തപ്പെടുന്നു.

” ഇന്ത്യ ഇന്നലെകളിൽ ഇന്ന്, നാളെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം.

പ്രായ പരിധി 17 മുതൽ 25 വരെയാണ്. ഒരു കോളേജ് ടീമിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കൂടാതെ ഓഡിയൻസ് ആയി പങ്കെടുക്കുന്നവർക്കും ഉത്തരം പറയാ൯ അവസരം ലഭിക്കും. റിപ്പോർട്ടിങ് സമയം അന്നേദിവസം രാവിലെ 9 നാണ്.

ഒന്നാം സമ്മാനം നേടുന്ന കോളേജിന് 5000 രൂപയും രണ്ട്, മൂന്ന് സ്ഥാനം നേടുന്ന കോളേജിന് യഥാക്രമം 3000,2000 രൂപ എന്നിങ്ങനെയാണ് സമ്മാനം നൽകപ്പെടുന്നത്. ക്യാഷ് പ്രൈസിന് പുറമെ ഓഡിയൻസിൽ നിന്നും ശരിയുത്തരം പറയുന്നവർക്കും സമ്മാനം ലഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പരിപാടിയിൽ മത്സരിക്കാൻ സാധിക്കുക. മത്സരിക്കാൻ ആഗ്രഹിക്കുന്ന കോളേജിലെ ടീമുകൾ അധികൃതരുടെ സാക്ഷ്യപത്രം രജിസ്ട്രേഷനോടൊപ്പം തന്നിരിക്കുന്ന ലിങ്കിൽ സമർപ്പിക്കേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് :-https://forms.gle/s4qZkDt3gcccf25V9
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി ഈ മാസം 13ന് വൈകിട്ട് അഞ്ച് വരെ ആയിരിക്കും.

Leave a Reply

Your email address will not be published.