ചാലക്കുടി കെ എസ് ആർ ടി സി ബസ്റ്റാൻഡ് പുതുക്കി നിർമ്മിയ്ക്കുന്നതുമായി ബന്ധപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ സ്ഥലസന്ദർശനവും നടത്തി യോഗം ചേർന്നു.എം എൽ എ സർക്കാരിലേയ്ക്ക് സമർപ്പിച്ചിട്ടുള്ള നാല് കോടി രൂപയുടെ പ്രൊപോസലിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള തുടർ നടപടിയായാണ് ബസ്റ്റാൻഡ് ടെർമിനൽ നിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനയാണ് നടന്നത്.
ചാലക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ കണക്കിലെടുത്ത് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകണം എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതെന്ന് യോഗത്തിൽ എം എൽ എ നിർദേശം നൽകി.വാർഡ് കൗൺസിലർ നിത പോൾ , എ ടി ഒ സുനിൽ കെ ജെ , കെ എസ് ആർ ടി സി അസിസ്റ്റന്റ് എഞ്ചിനിയർ ലേഖ ഗോപാലൻ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ ഡോളി ജോസഫ് , മുൻസിപ്പൽ എഞ്ചിനിയർ സുഭാഷ് എം കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Leave a Reply