കന്നുകാലികള്‍ക്ക് കുളമ്പ് – ചര്‍മമുഴ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.മാറാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് ഒപി ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് മനോജ് മൂത്തേടന് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ അഞ്ചാംഘട്ടത്തിനും ചര്‍മ്മമുഴ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തിനുമാണു തുടക്കമായതെന്നു എഡിസിപി (മൃഗരോഗനിയന്ത്രണപദ്ധതി) ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ ബിജു ജെ ചെമ്പരത്തി അറിയിച്ചു.
ദൈനംദിന വാക്സിനേഷന് വിവരങ്ങള്‍ ഭാരത് പശുധന്‍ എഎച്ച്ഡി പോര്‍ട്ടലില്‍ രേഖപ്പെടുത്തുമെന്നും സെപ്റ്റംബര്‍ 13 വരെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഉണ്ടായിരിക്കും. മുപ്പത് ദിവസത്തില്‍ 1,18,090 കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും. യജ്ഞത്തിന് കേന്ദ്ര ഏജന്‍സി നേരിട്ടും ജില്ലാ താലൂക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മോണിറ്ററിംഗ് നടത്തുമെന്നു എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ ജി സജികുമാര്‍ അറിയിച്ചു.
മൃഗം സംരക്ഷണ വകുപ്പിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള 157 സ്ക്വാഡുകള്‍ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിനേഷന് നല്‍കുമെന്നും ക്ഷീരകര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു
എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രമ രാമകൃഷ്ണന്, ബിനി ഷൈമോന്‍, വൈസ് പ്രസിഡന്റ് അജി സാജു ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പിപി ജോളി , ബിജു കുര്യാക്കോസ്, ജിഷ ജിജോ, കായനാട് ആപ്ക്കോസ് പ്രസിഡന്റ് ശ്രീജ ബിജു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എസ് അനില്‍കുമാര്‍, മാറാടി വെറ്ററിനറി സര്ജന് ഡോക്ടര്‍ ഷീന ജോസഫ് , മൂവാറ്റുപുഴ ADCP (മൃഗരോഗനിയന്ത്രണപദ്ധതി) താലൂക്ക് കോഡിനേറ്റര്‍ ഡോ അജിത് കുമാര്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് പ്രതിവര്‍ഷം 20000 കോടിയോളം രൂപ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗബാധയാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളില്‍ നിന്ന് മറ്റു കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ വേഗത്തില്‍ വൈറസ് പടരും. കറവപ്പശുക്കളുടെ പാല് ഉല്പാദനം ഗണ്യമായി കുറയും മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അനുബന്ധ അണുബാധകള്‍ പിടിപെട്ട് രോഗം ഗുരുതരമാകാം. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് പഴയ ഉദ്പാദനവും പ്രത്യുല്പാദനക്ഷമതയും വീണ്ടെടുക്കാന്‍ ആകില്ല. ആറുമാസത്തെ ഇടവേളകളില്‍ നല്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ മാത്രമേ കുളമ്പു രോഗത്തെ പൂര്‍ണമായും തടയാനാകു.
FlashNews:
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികവും പൊതു സമ്മേള്ളനവും
ദേശാഭിമാനി വാർഷിക വരിസഖ്യ ഏറ്റുവാങ്ങി
കൊരട്ടി പഞ്ചായത്ത് വിജ്ഞാനോത്സവം സമാപിച്ചു
അക്ഷയ e കേന്ദ്രം നാടിന് സമർപ്പിച്ചു
അദ്ധ്യാപകന് ദാരുണാന്ത്യം
‘അമ്മ’ അതങ്ങനെ തന്നെ ഉച്ചരിക്കണം
എസ്ഡിപിഐ പ്രവർത്തകനേതിരായ വധശ്രമം
വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു
തിരൂർ വെറ്ററൻസ് ലീഗ് വിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻസ്
തിരുനാൾ കൊടികയറ്റം നിർവഹിച്ചു
വൻ കഞ്ചാവ് വേട്ട
പി.എന്‍. പ്രസന്നകുമാര്‍ അന്തരിച്ചു
എസ് ജെ എഫ് കെ അംഗത്വ മാസാചരണം തുടങ്ങി
സി ഐ ഇ ആർ സർഗോത്സവം തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സ ചാമ്പ്യൻമാർ
മുഖ്യമന്ത്രി പറഞ്ഞ ചെറ്റത്തരം കാണിക്കുന്നത്മന്ത്രി അബ്ദുറഹിമാൻ തന്നെ
സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ 18 വയസിന് താഴെയുള്ളവർക്ക് മാത്രം
റഫീഖ് എന്ന ബാവ (49) നിര്യാതനായി
പ്രാദേശികം
കന്നുകാലികള്‍ക്കു കുളമ്പ്- ചര്‍മമുഴരോഗ കുത്തിവയ്പിന് ജില്ലയില്‍ മാറാടിയില്‍ തുടക്കം
by Sreekumar
August 7, 2024August 7, 2024
Leave a Reply