വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികളും സംഘടനകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംഭാവനാ പ്രവാഹം. തിങ്കളാഴ്ച നിരവധി പേര് കളക്ടറേറ്റിത്തി ജില്ലാ കളക്ടര്‍ വി.ആര് വിനോദിനെ സംഭാവനകള്‍ ഏല്‍പ്പിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ രണ്ടു ലക്ഷം രൂപയും സി.പി.എം. ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപയും സംഭാവന നല്കി. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒരു ലക്ഷം രൂപയും ഗവ. കരാറുകാരനും പ്ലാനറുമായ ഒതുക്കുങ്ങല്‍ സജീവ് രാമകൃഷ്ണന് ഒരു ലക്ഷം രൂപയും ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് 1992 എസ്.എസ്.എല്‍.സി ബാച്ച് 36,001 രൂപയും കൈമാറി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് സെക്രട്ടറി സി. വിജയലക്ഷ്മി തന്റെ പെന്ഷന് തുകയായ 35000 രൂപയും തിരൂരിലെ കല്ലറപറമ്പില്‍ ഭാസ്കരന് പെന്ഷന് തുകയായ 9941 രൂപയും ചെരാട്ടുകുഴി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികള്‍ 15000 രൂപയും കോട്ടപ്പുറം സംസ്കൃതി നവമാധ്യമ കൂട്ടായ്മ 6200 രൂപയും മുണ്ടപ്പൊട്ടി യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട് ക്ലബ്ല് 25,555 രൂപയും നല്കി. പൂക്കാട്ടിരിയിലെ വിദ്യാര്‍ഥിനികളായ അശ്വതിയും അമൃതയും കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളായ 1960 രൂപയുമായി ജില്ലാ കളക്ടറെ കാണാനെത്തി.
FlashNews:
അനന്താവൂർ മുട്ടിക്കാട്മാമ്പറ്റ കുളം സജ്ജമായി
ഡോ.മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
ചേളാരി ജി വി എച്ച് എസ് – എൻഎസ് എസ് ക്യാമ്പ് സമാപിച്ചു
സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻമാർ
അന്തർ സർ വ്വകലാശാല വനിതാ ഖോ – ഖോ ചാമ്പ്യൻഷിപ്പ് തുടങ്ങി.
സിങ്കിള്സിന് ഒരു ദു:ഖ വാര്‍ത്ത!
എം.ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 1,2,3 തിയ്യതികളിൽ താനൂരിൽ
താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു
‘അത് വിട് പാര്‍വതീ. നമ്മളൊരു കുടുംബമല്ലേ?
പവന് 120 രൂപ കുറഞ്ഞു
വെറും 150 മിനിറ്റ് മാറ്റി വച്ചേ പറ്റൂ…ജീവിക്കണ്ടേ?
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഷിമിനെ ആദരിക്കും.
മെഡിക്കൽ കോളജിലെത്തിയ രോഗി ആംബുലൻസ് ഇടിച്ച് മരിച്ചു
CPIM ചാലക്കുടി ഏരിയാ സമ്മേളനം
തലക്കാട് ബാറിനെതിരെ സമരം
റൂഫ് ഷീൽഡിന് നിലവാരമില്ല, നഷ്ട പരിഹാരം നൽകാൻ വിധി
മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
പൂർവ്വ വിദ്യാർത്ഥികളുടെ പാഠം ഒന്ന് ഉപ്പാങ്ങ പ്രകാശനം നടത്തി
പ്രാദേശികം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം
by Sreekumar
August 5, 2024August 5, 2024
Leave a Reply