കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി 2024 നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിശ്ശിക നിവാരണ യജ്ഞം ഊര്‍ജ്ജിതമാക്കുന്നു. കുടിശ്ശിക തീര്‍ക്കാന്‍ താല്‍പ്പര്യമുളള വ്യാപാരികള്‍ക്കും വ്യാപാരി സംഘടനാ പ്രതിനിധികള്‍ക്കും, ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും സംശയനിവാരണത്തിനും അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശിക തീര്‍ക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നു. ആഗസ്റ്റ് 7 ന് രാവിലെ 11 ന് തൃശ്ശൂര്‍ പൂത്തോളിലുള്ള സംസ്ഥാന ചരക്ക് സേവന നികുതി കെട്ടിട സമുച്ചയത്തിലെ സമ്മേളന ഹാളില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ആംനസ്റ്റി സ്കീം 2024 ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല മേധാവികള്‍ പദ്ധതിയുടെ വിശദീകരണം നടത്തും. കേരള മൂല്യവര്‍ധിത നികുതി നിയമം 2003, കേരള പൊതുവില്‍പ്പന നികുതി നിയമം 1963, കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ്ജ് നിയമം 1957, കേരള കാര്‍ഷിക ആദായ നികുതി നിയമം 1956, കേരള ആഢംബര നികുതി നിയമം 1976, കേന്ദ്ര വില്‍പ്പന നികുതി നിയമം 1991 എന്നീ നിയമങ്ങള്‍ പ്രകാരം നികുതി, പിഴ, പലിശ എന്നീയിനങ്ങളില്‍ കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കും, നിയമനടപടികള്‍ തുടരുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം സമാശ്വാസം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് ഇളവുകളോടെ കുടിശ്ശികകള്‍ തീര്‍ക്കാം. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ tsrtps.c.sgst@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ 7356087279 എന്ന ഫോണ്‍ നമ്പറിലോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
Leave a Reply