മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിലെ ആദ്യ സംഭാവന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാറിൻ്റെ കൈയിൽ നിന്ന് ചെക്കായി ആണ് കൗണ്ടറിലേക്കുള്ള ആദ്യ സംഭാവന മന്ത്രി വാങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ വി കെ സുരേഷ് ബാബു, അഡ്വ ടി സരള, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിജു, വി ഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു
Leave a Reply