ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ബോധവൽക്കരണ പോസ്റ്റർ മേയർ എം അനിൽകുമാറിന് നൽകി കൊണ്ട് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
എല്ലാ വർഷവും ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരാചരണം. മാതൃശിശു സംരക്ഷണത്തിന് ഊന്നൽ നൽകി മുലയൂട്ടലിന്റെ പ്രാധാന്യത്തെയും അതു കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വികാസത്തെ പറ്റി അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് മുലയൂട്ടൽ വാരാചരണം പ്രാധാന്യം നൽകുന്നത്. ‘”വിടവുകൾ നികത്താം മുലയൂട്ടലിന് നൽകാം പൂർണ്ണ പിന്തുണ എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും പൂർണ്ണ പിന്തുണ അമ്മയ്ക്കേകുവാനും തൊഴിലിടങ്ങളിലും അതിനുള്ള സാഹചര്യമൊരുക്കുവാനും എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഈ വർഷത്തെ സന്ദേശം വ്യക്തമാക്കുന്നത്.
ജില്ലയിലുടനീളം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ നടന്നു വരുന്നു.
Leave a Reply