വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ചൂരൽമലയിൽ അടക്കം കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻ.ഡിആർ.എഫ്, പോലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തിൽ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൂടുതൽ മന്ത്രിമാർ ജില്ലയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.
FlashNews:
പട്ടയഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണം
ഭാരത് സേവക് ഹോണർ ദേശീയ പുരസ്കാരം ശ്രീജ സുരേഷിന്
കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം
മറൈൻ അക്വേറിയം മുഖം മിനുക്കുന്നു
റോഡ് ഉപരോധം: 300ഓളം പേർക്കെതിരെ കേസ്
ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം
മോൺസ്റ്റർ ഈസ് ബാക്ക്
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
മാലിന്യമുക്ത നവകേരളം; ആരോഗ്യവിഭാഗത്തിന്റെ പരിശോധന
കെ എസ് ടി യു ടോപ് ടെൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉൽഘാടനം ചെയ്തു
റിസോര്ട്ടിന് മുന്നിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
കാര് റെയ്സിങ് പരിശീലനത്തിനിടെ അപകടം
ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു.
എം ടി ഫോട്ടോ പ്രദർശനം: വൈവിധ്യമാർന്ന പരിപാടികൾ
നെടിയിൽ മുഹമ്മദ് കുട്ടി (ബാപ്പു )മരണപെട്ടു
മയിലമ്മ പുരസ്കാരംഎ പി നസീമക്ക്
കുന്നത്ത് ഫാത്തിമ മരണപ്പെട്ടു
എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു
പ്രാദേശികം
മുണ്ടക്കൈ പ്രകൃതി ദുരന്തം: ആഘാതം ഏറിയ പ്രകൃതിദുരന്തം
by Sreekumar
July 30, 2024July 30, 2024
Leave a Reply