ഭാരതപ്പുഴ Danger ലെവലിലേക്ക്

വേങ്ങര പഞ്ചായത്തിലെ പാണ്ടിക ശാല ബാക്കിക്കയം റഗുലേറ്ററിൽ ജലനിരപ്പ് Danger Level എത്താറായിട്ടുണ്ട് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാർപ്പിക്കും

ശക്തമായ മഴയുടെയും വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെയും തുടർന്ന് മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കളക്ടർ വി ആർ വിനോദ്, മറ്റു ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പുഴകളിലെ ജലവിതാനം യഥാസമയം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.