ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുര്‍ബലരായ വേടന്‍, നായാടി, ചക്ലിയ, അരുന്ധതിയാര്‍, കള്ളാടി വിഭാഗം കുടുംബങ്ങളെ 2024-25 വര്‍ഷത്തെ പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്ലറ്റ്, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴില്‍ എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ സ്വീകരിക്കുക. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന പദ്ധതിക്കാവശ്യമായ യോഗ്യതാരേഖകള്‍ ബന്ധപ്പെട്ട ഓഫീസറുടെ നിര്‍ദ്ദേശാനുസരണം പിന്നീട് ഹാജരാക്കണം. അവസാന തിയതി ഓഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0487 2360381.
Leave a Reply