കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന കർക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കം. കാക്കനാട് സിവിൽ സ്റ്റേഷ൯ അങ്കണത്തിൽ ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പത്തില ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയിൽ കർക്കിടക കഞ്ഞി, പത്തില തോരൻ, വിവിധ പായസങ്ങൾ, മറ്റ് ആരോഗ്യ ദായക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ മുതലായവയുടെ പ്രദർശനവും വില്പനയുമുണ്ട്.
മേളയോടനുബന്ധിച്ച് കുടുംബശ്രീ ബ്രാൻഡിൽ കർക്കിടക കഞ്ഞിക്കൂട്ട് പ്രൊഡക്റ്റ് ലോഞ്ചും ജില്ലാ കളക്ടർ നിർവഹിച്ചു . ഇതോടൊപ്പം FNHW – ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം – ക്യാമ്പയിന്റെ ഭാഗമായി പത്തിലകളുടെ വിശദാംശങ്ങളുൾപ്പെടുന്ന പ്രദർശനവുമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ശർമിള മേരി ജോസഫ് ഫെസ്റ്റ് സന്ദർശിച്ചു.
Leave a Reply