ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 30) രാവിലെ 10.30ന് തോട്ടടയിലുള്ള ഇന്‍സ്റ്റിട്ട്യൂട്ട് ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി 2024 ജൂലൈ ഒന്നിന് 15- 23 വയസ്. എസ്.എസ്.എല്‍.സി/ തത്തുല്യം പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവര്‍ എസ്.എസ്.എല്‍.സി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2835390, 2965390.

Leave a Reply

Your email address will not be published.