താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, കാട്ടിലങ്ങാടി ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്.സി റഗുലര്‍). ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. നിയമം ലഭിക്കുന്നവര്‍ക്ക് ഒരേസമയം മേല്‍ പറഞ്ഞ കോളജുകളിലെ ജീവനി കൗണ്‍സിലര്‍ സ്ഥാനം ഉണ്ടായിരിക്കും. ഫോണ്‍: 0494 2582800, 9188900200.
Leave a Reply