ഭിന്നശേഷിക്കാര്‍ക്കായി അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനും സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബാക്ക് ലോഗ് നിയമനങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രൊപ്പോസല്‍ അംഗീകരിച്ച് ഭരണാനുമതി ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് എല്ലാ ജില്ലകളിലും ഒരു വിദഗ്ദ്ധ സമിതി പാനല്‍ രൂപീകരിക്കുന്നു. പാനലിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ പ്രൊഫഷണല്‍സിനെ തെരഞ്ഞെടുക്കുന്നു. സ്പീച്ച് പാത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എജ്യുക്കേറ്റര്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്.
നിശ്ചിത യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 2ന് വൈകിട്ട് 5നകം എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ dsjoekm001@gmail.com എന്ന മെയിലിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2425377 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇമെയില്‍: dsjoekm001@gmail.com
Leave a Reply