ചാലക്കുടി: മൂന്ന് റോഡുകളുടെ നിർമ്മാണത്തിനായി 9 . 18 കോടി രൂപയുടെ ഭരണാനുമതി

രവിമേലൂർ

ചാലക്കുടി,ബെന്നി ബെഹന്നാൻ എം പി യുടെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിയ്ക്കുന്നത്.

3 . 67 കിലോമീറ്റർ ദൂരമുള്ള കനകമല – അലവി സെന്റർ റോഡ് നിർമ്മാണത്തിനായി 3 . 41 കോടിരൂപയും . 3 . 02 കിലോമീറ്റർ ദൂരമുള്ള പേരാമ്പ്ര ജെ ടി എസ് – കനകമല പള്ളി റോഡ് നിർമ്മിയ്ക്കുന്നതിനായി 2 . 78 കോടി രൂപ , മൂന്ന് കിലോമീറ്റർ ദൂരമുള്ള കുറ്റിച്ചിറ പാലം – പിലാർമുഴി റോഡ് നിർമ്മാണത്തിനായി 2 .99 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിയ്ക്കുന്നത്.

കാലവർഷം കഴിയുന്നതോടെ നിർമ്മാണം ആരംഭിയ്ക്കാവുന്ന വിധത്തിൽ തുടർനടപടികൾ പൂര്തത്തീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published.