കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക്ജില്ലാ കോടതിയിൽ തുടക്കം

ദീർഘ കാലമായുള്ള കേസുകൾ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളിൽ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു.ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ കോടതികളിലും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരുടെയും വ്യവഹാരികളുടെയും അഡ്വക്കേറ്റ് മാരുടെയും കോടതി ജീവനക്കാരുടെയും അഡ്വക്കേറ്റ് ക്ലർക്ക് മാരുടെയും സഹകരണത്തോടെയാണ് കേസ് തീർപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിൽ ഉൾപ്പെടാത്ത ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് അതാത് കോടതി ബാർ അസോസിയേഷൻ, ജില്ലാ നിയമസഹായ സമിതി എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

ഉദ്‌ഘാടന ചടങ്ങിൽ
തലശ്ശേരി ബാർ അസോസിയേഷൻ മാനേജിങ് കമ്മറ്റി മെമ്പർ അഡ്വ. രാഹുൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി മഞ്ജു, തലശ്ശേരി കുടുംബ കോടതി ജഡ്ജ് കെ ജെ ആർബി, തലശ്ശേരി എം എ സി റ്റി ജഡ്ജ് ടി കെ നിർമ്മല, തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് – ഒന്ന് ഫിലിപ്പ് തോമസ്, തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി കരുണാകരൻ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ, ജില്ലാ കോടതി ശിരസ്തേദാർ വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.