ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശാനുസരണം മുടിക്കോട്, വാണിയംപാറ, താണിപ്പാടം എന്നിവിടങ്ങളിൽ ദേശീയപാത അതോറിറ്റി, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതരത്തിൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചുവിടുന്നതിനും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് പോലീസിനെ സഹായിക്കുന്നതിനും കരാർ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ ജോലിക്കാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിർദ്ദേശം നൽകി.
Leave a Reply