പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.

ഹമീദ് പരപ്പനങ്ങാടി

‘പരപ്പനങ്ങാടി :മുഹമ്മദ് ഷഹീറിൻ്റെ മിന്നും പ്രകടനത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്യിയ കപ്പ് 2024 ൽ ഇന്ത്യ ചാമ്പ്യന്മാരായി .

സ്വീഡനിൽ വെച്ച് നടന്ന മത്സരത്തിലെ ടോപ് സ്കോററായി 2 ഗോൾ നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച്ചവെച്ചത്.

4-2 ന് ഡെന്മാർക്കിനെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നാണ് ഗോത്യിയ കപ്പ്.

ഇന്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ ഇടം നേടുകയും ഫൈനലിൽ രണ്ട് ഗോളുകൾ കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ്‌ ഷഹീർ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹജ്ജിയാരകത്ത് ബഷീർ മുംതാസ് ദമ്പതികളുടെ മകനാണ്.

ഷഹീറിന്റെ കോച്ചും സ്പെഷ്യൽ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്നവും പിന്തുണയും ശഹീറിന്റെ ഈ നേട്ടത്തിൽ ശക്തി പകർന്നു.

ഷഹീറിനെ കൂടാതെ കേരളത്തിൽ നിന്നും എറണാകുളം സ്വദേശി എബിൻ ജോസും കോട്ടയം സ്വദേശി ആരോമലും ടീമിലെ പ്രധാന താരങ്ങൾ ആയിരുന്നു.

Leave a Reply

Your email address will not be published.