മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: കല്ലറക്കൽ ഫൗണ്ടേഷന്റെ പ്രഥമ മാധ്യമ അവാർഡിന് അപേക്ഷകരെ ക്ഷണിച്ചു. ഫുട്‌ബോൾ സംബന്ധമായ ലേഖനത്തിനും ഉളളടത്തിനുമാണ് അവാർഡിന് പരിഗണിക്കുക. ഇന്ത്യയിൽ ഫുട്‌ബോൾ ജേർണലിസത്തെ പ്രോത്സാഹിപ്പിക്കുക, കളിയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകുന്നത്. കേരളത്തിൽ മലയാളം/ഇംഗ്ലീഷ് പത്രങ്ങളിൽ 2023 ജൂലായ് 1 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ഫുട്ബോളുമായി ബന്ധപ്പെട്ട മികച്ച വാർത്ത, ഫീച്ചർ, പരമ്പര എന്നിവ അവാർഡിന് പരിഗണിക്കും. ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയക്കാം. ഫുട്‌ബോൾ രംഗത്തെ പ്രമുഖരായ വ്യക്തികൾ അടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുക. 11,111 രൂപയും മൊമന്റോയുമാണ് അവാർഡ്. എൻട്രികൾ ജൂലായ് 25ന് മുമ്പ് ലഭിക്കണം. ബൈലൈൻ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ന്യൂസ് എഡിറ്ററുടെ സർട്ടിഫിക്കറ്റ് എൻട്രിയോടൊപ്പം അയക്കണം. ഇ മെയിൽ: kallarackkalfoundation@gmail.com.  ഫോൺ: 8281950316, 6238896466.

Leave a Reply

Your email address will not be published.