ചിറങ്ങര മേൽപാല – അടിപാത നിർമ്മാണം സർവ്വകക്ഷി യോഗം നടത്തി.

രവിമേലൂർ

കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ അതിർത്തിയിലൂടെ കടന്ന് പോകുന്ന നാഷ്ണൽ
ഹൈവേയിൽ കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ എന്നിവടങ്ങളിൽ നിർമ്മിക്കുന്ന മോൽപാലം – അടിപാത നിർമ്മാണവും ആയി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് പരിഹാരമായി ജനപ്രതിനിധികളുടെയും, വിവിധരാഷ്ട്രീ പാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗം 26/7/ 2024 വെള്ളിഴായ്ച രാവിലെ 10.30 ന് കൊരട്ടി പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് ചേരാൻ തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജുവും, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷും പാലക്കാട് നാഷ്ണൽ ഹൈവേ ഓഫിസിൽ വച്ച് പൊജക്ട് ഡയറക്ടർ അൻസിൽ ഹസ്സനും ആയുള്ള കൂടികാഴ്ചയിൽ ആണ് സർവ്വകക്ഷി യോഗ തിയതി തീരുമാനിച്ചത്. കൊരട്ടിയിലെ മേൽപാല നിർമ്മാണത്തിൻ്റെ സമയബന്ധിതമായ നടത്തിപ്പും,വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കു പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കലാവധിക്കുള്ളിൽ പൂർത്തികരിക്കുമെന്നും പ്രൊജക്ട് ഡയറക്ടർ ഉറപ്പ് നൽകി.
ചിറങ്ങരയിലെ അടിപ്പാത നിർമ്മാണത്തിൽ ഇപ്പോൾ പൂർത്തികരിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് ലാൻഡിങ്ങിൽ അസൗകര്യം ഒഴിവാക്കി പുതിയ റിവൈസ്ഡ് പ്ലാൻ തയ്യാറാക്കിയതായും അതനുസരിച്ച് അടിപാതയുടെ നിർമ്മാണം നടത്താൻ കോൺട്രാക്ടർക്ക് നാഷ്ണൽ ഹൈവേ അധികൃതർ നിർദ്ദേശം നൽകുകയും, നിർദ്ധിഷ്ട്ട റിവൈസ്ഡ് പ്ലാൻ പഞ്ചായത്തിന് പ്രൊജക്ട് ഡയറക്ടർ കൈമാറി. അതനുസരിച്ച് മേൽപാലത്തിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് അടിപാതയിലൂടെ കടന്ന് പോകാൻ തക്കവിധത്തിൽ നിർമ്മാണം പൂർത്തികരിക്കും.കൊരട്ടി ലത്തിൻ പള്ളിക്ക് സമീപം വേണ്ടത്ര ലൈറ്റ് സംവിധാനം പോരാഴ്മ പരിഹരിക്കാൻ നാഷ്ണൽ ഹൈവേ അതോറിറ്റി നേരിട്ട് 13 മീറ്റർ ഉയരത്തിൽ സോളാർ ഹൈമാസ്റ്റ് സ്ഥാപിക്കുമെന്നും ആയതിൻ്റെ ടെണ്ടർ നടപടി അടുത്ത ആഴ്ച പൂർത്തികരിക്കുമെന്നും ആഗസ്റ്റ് മാസത്തിൽ ലൈറ്റ് സ്ഥാപിക്കുമെന്നും നാഷ്ണൽ ഹൈവേ പ്രൊജക്ട് ഡയക്ടർ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published.